2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യുഎഇയില്‍ സ്ത്രീകള്‍ക്ക് തൊഴിൽ അവസരം: യോഗ്യത പത്താംക്ലാസ്, ശമ്പളം അരലക്ഷത്തിലേറെ, വിസ സൗജന്യം

തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴി യു എ ഇയിലേക്ക് സ്ത്രീകള്‍ക്ക് തൊഴിൽ അവസരം ഒരുങ്ങുന്നു. യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്കാണ് നിയമനം.മുപ്പത് ഒഴിവുകളുണ്ട്. പ്രായപരിധി 25 നും 35 നും ഇടയില്‍. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 170 സെന്റീമീറ്റർ ഉയരമുണ്ടായിരിക്കണം.

തൊഴിൽ യോ​ഗ്യത
പ്രായം – 25 -30 നും ഇടയിൽ
ഉയരം- 170 സെന്റിമീറ്റർ
വിദ്യാഭ്യാസം- പത്താംക്ലാസ് വിജയം
പ്രവൃത്തിപരിചയം- ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം (സുരക്ഷാ ഫീൽഡ് പരിചയത്തിന് മുൻഗണന) പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം
ഭാഷ- ഇഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം (മറ്റ് ഭാഷകളിലുള്ള അറിവ് ജോലി ലഭിക്കുന്നതിന് മുന്‍തൂക്കം നല്‍കും)

വിവിധ അലവന്‍സുകള്‍ക്കൊപ്പം 2262 യുഎഇ ദിർഹം, അതായത് 51274 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. വിസ ഇന്‍ഷൂറന്‍സ്, താമസം എന്നിവ ഫ്രീയാണ്. ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും recruit@odepc.in എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 18-നോ അതിനുമുമ്പോ അയക്കാം. 0471-2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. അതേസമയം യുകെ യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 20, 21 തീയ്യതികളിലും കൊച്ചിയിലെ ഹോട്ടല്‍ ലേ-മെറിഡിയനില്‍ നടക്കും. 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. യു.കെ യില്‍ നിന്നുളള എന്‍.എച്ച്.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അഭിമുഖങ്ങളില്‍ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം തന്നെ നിയമനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.

Content Highlights: uae job opportunities security guard vacancies know how to apply and other deatials


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.