2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇ ഇന്റേണല്‍ ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ പ്രഥമ സമ്മേളനം നവം. 6 മുതല്‍ അബുദാബിയില്‍

‘സുസ്ഥിര ചിന്തയെ ജ്വലിപ്പിക്കുന്നു’ എന്ന പ്രമേയത്തില്‍ അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹകരണത്തില്‍ ഒരുക്കുന്ന സമ്മേളനത്തില്‍ 1,300 വിദഗ്ധര്‍ പങ്കെടുക്കും.
 
അബുദാബി: യുഎഇ ഇന്റേണല്‍ ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ (ഐഎഎ) ഒന്നാം റീജ്യണല്‍ സമ്മേളനം നവംബര്‍ 6 മുതല്‍ 8 വരെ ‘ഗ്രേറ്റ് ഓഡിറ്റ് മൈന്‍ഡ്‌സ്’ (ജിഎഎം)എന്ന പേരില്‍ ‘സുസ്ഥിര ചിന്തയെ ജ്വലിപ്പിക്കുന്നു’ എന്ന ആശയത്തില്‍ അബുദാബി യാസ് ഐലന്റ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്നു. അമേരിക്കക്ക് പുറത്ത് മിഡില്‍ ഈസ്റ്റ്-ഉത്തരാഫ്രിക്കന്‍ മേഖലയില്‍ ഇതാദ്യമായാണ് ജിഎഎം കോണ്‍ഫറന്‍സ് നടക്കുന്നത്. നവീകരണത്തിലും പുരോഗതിയിലും യുഎഇ പ്രകടിപ്പിക്കുന്ന സമര്‍പ്പണത്തെ എടുത്തു കാട്ടുന്നതാണ് സമ്മേളനം.
അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തില്‍ നടക്കുന്ന  സമ്മേളനത്തിന്റെ കോണ്‍ഫറന്‍സ് പാര്‍ട്ണര്‍ അബുദാബി മീഡിയയാണ്. പ്രോറ്റിവിറ്റി അംഗ സ്ഥാപനമായ മിഡില്‍ ഈസ്റ്റ് കണ്‍സള്‍ട്ടന്‍സി എല്‍എല്‍സി, പിഡബ്‌ള്യുസി മിഡില്‍ ഈസ്റ്റ്, കെപിഎംജി ലോവര്‍ ഗള്‍ഫ്, ഇവൈ എന്നിവ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരും; ഷാര്‍ജ ബീഅ സസ്റ്റയ്‌നബ്ള്‍ പാര്‍ട്ണറുമാണ്. ഈ സമ്മളനത്തിന് സൗദി അറേബ്യയിലെ അറബ് കോണ്‍ഫെഡറേഷന്‍ ഫോര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഇന്റേല്‍ ഓഡിറ്റേഴ്‌സിന്റെ വലിയ പിന്തുണയുമുണ്ട്.
ഓഡിറ്റിംഗ് തൊഴില്‍ മേഖലയില്‍ നവീകരണം കൊണ്ടുവരുന്നതില്‍ അതിനിര്‍ണായകമായ പങ്കാണ് ഈ സമ്മേളനം വളരെ കായലമായി നിര്‍വഹിച്ചു വരുന്നത്. അതിന്റെ തുടര്‍ പ്രവര്‍ത്തനമായാണ് ഈ വര്‍ഷത്തെ സമ്മേളനത്തെ സംഘാടകര്‍ നോക്കിക്കാണുന്നത്. അതിര്‍ത്തികള്‍ കടന്നുള്ള ഈ പ്രോഗ്രാം ലോകമുടനീളമുള്ള 1,300 ഇന്റസ്ട്രി ലീഡേഴ്‌സ്, ഡിസിഷന്‍ മേകേഴ്‌സ്, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നിവരുടെ അപൂര്‍വ സംഗമം കൂടിയാകും. ലോകത്തിലെ മുന്‍നിര ബിസിനസുകാരില്‍ നിന്നും ചിന്തകരില്‍ നിന്നും പഠിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്നൊവേഷന്‍, സുസ്ഥിരത, ഇഎസ്ജി തുടങ്ങിയ അത്യാധുനിക വിഷയങ്ങള്‍ മനസ്സിലാക്കാനും ഈ സമ്മേളനം പ്രയോജനപ്പെടും.
”ബിസിനസ് പ്രോഗ്രാമുകളുടെ കൂട്ടത്തിലെ മൂല്യവത്തായ കൂട്ടിച്ചേര്‍ക്കലായിരിക്കും ഗ്രേറ്റ് ഓഡിറ്റ് മൈന്‍ഡ്‌സ് കോണ്‍ഫറന്‍സ് അബുദാബിയുടെ ഉദ്ഘാടന സെഷന്‍. ആഗോള പരിപാടികളുടെ ലക്ഷ്യ സ്ഥാനമെന്ന ഞങ്ങളുടെ പെരുമയെ ദൃഢമാക്കുന്നതാണ് ഈ സുപ്രധാന പരിപാടി. യുഎഇ ഇന്റേണല്‍ ഓഡിറ്റേഴ്‌സ് അസോസിയേഷനുമായുള്ള ഈ സഹകരണത്തിലൂടെ ശാശ്വതമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും അബുദാബിക്ക് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും ഞങ്ങളുടെ അതിഥികള്‍ക്ക് അനുഭവങ്ങള്‍ ഉയര്‍ത്താനും സാധിക്കുമെ”ന്ന് അബുദാബി കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ ബ്യൂറോ ഡയറക്ടര്‍ മുബാറക് അല്‍ ഷാമിസി പ്രത്യാശിച്ചു.
ആശയവിനിമയം, വിദ്യാഭ്യാസം, നെറ്റ്‌വര്‍ക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ചടുല വേദിയാകും ഈ സമ്മേളനം. ഏറ്റവും പുതിയ വ്യാവസായിക പ്രവണതകള്‍, സുസ്ഥിരതാ രീതികള്‍, ഡിജിറ്റലൈസേഷന്‍, ഭരണം, റിസ്‌ക് മാനേജ്‌മെന്റ്, തട്ടിപ്പുകള്‍ തടയല്‍ എന്നിങ്ങനെ പ്രസക്തമായ ഒട്ടേറെ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പകരുന്ന അന്താരാഷ്ട്ര, പ്രാദേശിക ഇന്ററാക്റ്റീവ് സെഷനുകളില്‍ വിദഗ്ധര്‍ 40ലധികം പങ്കെടുക്കും.
”സുസ്ഥിര വളര്‍ച്ചയ്ക്കും ആഗോള സഹകരണത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പ്രഥമ ജിഎഎം കോണ്‍ഫറന്‍സ്. തെളിച്ചമുള്ള മനസ്സുകളില്‍ നിന്ന് ഗ്രഹിക്കാനും മാറ്റത്തിന് ഉത്തേജനം പകരാനുമുള്ള സവിശേഷ അവസരമാണിത്” -യുഎഇ ഐഎഎ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഉബൈദ് അലി അഭിപ്രായപ്പെട്ടു.
2023ല്‍ അബുദാബിയില്‍ നടക്കുന്ന ആദ്യ റീജ്യണല്‍ ജിഎഎം കോണ്‍ഫറന്‍സ് ഒട്ടേറെ നല്ല പ്രതീക്ഷകളുണര്‍ത്തുന്നതാണ്. പുതിയ കാലത്ത് ഏറെ പ്രയോജനപ്പെടുന്ന നിര്‍ണായക കാല്‍വെപ്പാകുമിതെന്നതില്‍ സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.