ദുബൈ: യു.എ.ഇയില്‍ ലെസര്‍ വിസ എന്ന പേരില്‍ അറിയപ്പെടുന്ന മൂന്ന് മാസം കാലാവധിയുളള സന്ദര്‍ശക വിസ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. യു.എ.ഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, യു.എ.ഇയിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ജി.ഡി.ആര്‍.എഫ്.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും പുറത്ത് വിട്ടിട്ടില്ല.
മൂന്ന് മാസം വരെ യു.എ.ഇയില്‍ സന്ദര്‍ശനം നടത്താന്‍ കഴിയുന്ന ഈ വിസക്ക് 1500 മുതല്‍ 2000 ദിര്‍ഹം വരെയാണ് ചിലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ യു.എ.ഇ സന്ദര്‍ശക വിസ അനുവദിക്കുന്നതിന്റെ കാലാവധി രണ്ട് മാസം, ആറ് മാസം എന്നിങ്ങനെയാക്കി കുറച്ചിരുന്നു.
Comments are closed for this post.