2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വരുമാനം കുറഞ്ഞ പ്രവാസികള്‍ക്കായി യു.എ.ഇ സര്‍ക്കാറിന്റെ ‘ഹാപ്പിനെസ് സിം’; ആറുമാസം സൗജന്യ ഡാറ്റ, അന്താരാഷ്ട്ര കാളുകള്‍ക്ക് കുറഞ്ഞ നിരക്ക്

വരുമാനം കുറഞ്ഞ പ്രവാസികള്‍ക്കായി യു.എ.ഇ സര്‍ക്കാറിന്റെ ‘ഹാപ്പിനെസ് സിം’; ആറുമാസം സൗജന്യ ഡാറ്റ, അന്താരാഷ്ട്ര കാളുകള്‍ക്ക് കുറഞ്ഞ നിരക്ക്

അബുദാബി: വരുമാനം കുറഞ്ഞ പ്രവാസി തൊഴിലാളികള്‍ക്കായി യു.എ.ഇ സര്‍ക്കാറിന്റെ ‘ഹാപ്പിനെസ് സിം’. പേരു പോലെ തന്നെ തൊഴിലാളികളെ ഹാപ്പിയാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആറ് മാസത്തേക്ക് സൗജന്യ മൊബൈല്‍ ഡേറ്റയും, കുറഞ്ഞ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകളും നല്‍കുന്ന മൊബൈല്‍ സര്‍വ്വീസാണിത്. വീട്ടിലേക്ക് ഒന്ന് വിളിക്കാനും,മക്കളെ കാണാനും വമ്പന്‍ ചെലവാണെന്ന് ഇനി വിഷമിക്കേണ്ട. വീഡിയോ കോളിന് ഡാറ്റ റീചാര്‍ജ് പോക്കറ്റും കാലിയാക്കണ്ട. യുഎഇയിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതാണ് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ വമ്പന്‍ ഓഫര്‍.

താരതമ്യേന കുറഞ്ഞ വരുമാനമുള്ള എന്നാല്‍ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളര്‍ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഓഫര്‍ ലക്ഷ്യമിടുന്നത്. മൊബൈല്‍ സേവന കമ്പനിയായ ‘ഡു’വുമായി ചേര്‍ന്നാണ് പുതിയ ഹാപ്പിനസ് സിം. സര്‍വ്വീസ് സെന്ററുകളില്‍ നിന്നും ഗൈഡന്‍സ് സെന്ററുകളില്‍ നിന്നും ഓണ്‍ലൈനായും സിം എടുക്കാം. തൊഴില്‍ കരാറുകള്‍ പുതുക്കുമ്പോഴും സിം കാര്‍ഡ് ലഭിക്കും.

താരതമ്യേന കുറഞ്ഞ വരുമാനമുള്ള എന്നാല്‍ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളര്‍ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഓഫര്‍. മൊബൈല്‍ സേവന കമ്പനിയായ ‘ഡു’വുമായി ചേര്‍ന്നാണ് പുതിയ ഹാപ്പിനസ് സിം. സര്‍വ്വീസ് സെന്ററുകളില്‍ നിന്നും ഗൈഡന്‍സ് സെന്ററുകളില്‍ നിന്നും ഓണ്‍ലൈനായും സിം എടുക്കാം. തൊഴില്‍ കരാറുകള്‍ പുതുക്കുമ്പോഴും സിം കാര്‍ഡ് ലഭിക്കും.

രാജ്യത്തെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഒത്തുചേരുന്നതു കൊണ്ടുതന്നെ ഡുവുമായുള്ള ഈ സഹകരണം ഏറെ സന്തോഷിപ്പിക്കുന്നതായി യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആയേഷ ബെല്‍ഹര്‍ഫിയ പറഞ്ഞു. താങ്ങാവുന്ന നിരക്കില്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക വഴി അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കാനുള്ള അവസരം ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.