2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സ്വർണം വാങ്ങാൻ ഇതാണ് മികച്ച സമയം; യുഎഇയിൽ സ്വർണവില കുത്തനെ താഴോട്ട്

സ്വർണം വാങ്ങാൻ ഇതാണ് മികച്ച സമയം; യുഎഇയിൽ സ്വർണവില കുത്തനെ താഴോട്ട്

ദുബൈ: യുഎഇയിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെയും യുഎഇയിൽ സ്വർണവിലയിൽ ഇടിവ് തുടർന്നതോടെ വില അഞ്ചാഴ്‌ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 243.25 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, കഴിഞ്ഞ രാത്രി ഒരു ഗ്രാമിന് 245.0 ദിർഹമായിരുന്നു വില. ഇതാണ് 243.25 ദിര്ഹത്തിലേക്ക് താഴ്ന്നത്.

അതുപോലെ, 22K, 21K, 18K വേരിയന്റുകൾ ഗ്രാമിന് യഥാക്രമം 225.25 ദിർഹം, 218.0 ദിർഹം, 186.75 ദിർഹം എന്നിങ്ങനെയാണ് ഇന്നത്തെ വില. ഈ ആഴ്ച ഇതുവരെ യുഎഇയിൽ വില ഗ്രാമിന് 5.5 ദിർഹം ആണ് ഇടിഞ്ഞത്.

യുഎഇ സമയം വ്യാഴാഴ്ച രാവിലെ 9.25 ഓടെ സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം താഴ്ന്ന് ഔൺസിന് 2,006.88 ഡോളറിലെത്തി. ഇത് ബുധനാഴ്ച $2,001.72 ആയി കുറഞ്ഞിരുന്നു. 2023 ഡിസംബർ 13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

യുഎസ് ഡോളറിന്റെ ആവശ്യകത വർധിച്ചതിനാൽ സ്വർണത്തിന് ഗണ്യമായ ഇടിവ് നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.