2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യുഎഇയില്‍ നാളെ മുതൽ ഇന്ധന വിലയിൽ മാറ്റം; പെട്രോളിന് കൂടും, ഡീസലിന് കുറയും

അബുദാബി: യുഎഇയില്‍ മാര്‍ച്ച് ഒന്നു മുതല്‍ പെട്രോളിന് വില കൂടും. ഡീസല്‍ വിലയില്‍ കുറവുണ്ടാവുകയും ചെയ്യുമെന്ന് റിപ്പോർട്ട്. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരവുമാണ് പുതുക്കിയ ഇന്ധന അറിയിപ്പ് വന്നത്. പെട്രോൾ വില കൂടുന്നതിനേക്കാൾ തോതിൽ ഡീസൽ വിലയിൽ കുറവ് വരും.

ഇ-പ്ലസ് പെട്രോളിന്റെ വില നാളെ മുതല്‍ 2.90 ദിര്‍ഹമായിരിക്കും. നിലവില്‍ 2.86 ദിര്‍ഹമാണ് ഇ-പ്ലസ് 91 പെട്രോളിന് നല്‍കേണ്ടത്. സൂപ്പര്‍ 98 പെട്രോളിന് നിലവില്‍ 3.05 ദിര്‍ഹമാണ് വിലയെങ്കില്‍ നാളെ മുതല്‍ അത് 3.09 ദിര്‍ഹമായി ഉയരും. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില ഇപ്പോഴുള്ള 2.93 ദിര്‍ഹത്തില്‍ നിന്ന് മാര്‍ച്ചില്‍ 2.97 ദിര്‍മായിട്ടായിരിക്കും വര്‍ദ്ധിക്കുക.

അതേസമയം ഇപ്പോള്‍ 3.38 ദിര്‍ഹമുള്ള ഒരു ലിറ്റര്‍ ഡീസലിന്റെ വില അടുത്ത മാസം 3.14 ദിര്‍ഹമായിരിക്കും. ജനുവരിയില്‍ രാജ്യത്തെ ഇന്ധന വില 52 ഫില്‍സ് വരെ കുറച്ചിരുന്നു. അതിന് ശേഷം ഫെബ്രുവരിയില്‍ 27 ഫില്‍സിന്റെ വരെ വര്‍ദ്ധനവുണ്ടാവുകയും ചെയ്‍തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.