2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇയിൽ വീണ്ടും റെഡ് അലർട്ട്; തണുപ്പ് കൂടുന്നു, രാത്രിയും രാവിലെയും അതീവജാഗ്രത

യുഎഇയിൽ വീണ്ടും റെഡ് അലർട്ട്; തണുപ്പ് കൂടുന്നു, രാത്രിയും രാവിലെയും അതീവജാഗ്രത

അബുദാബി: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻ.സി.എം) കണക്കനുസരിച്ച് ഇന്നത്തെ കാലാവസ്ഥ പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ്, യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിൽ ഈർപ്പവും ചില ഉൾപ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ മൂടൽമഞ്ഞിനുള്ള സാധ്യതയും താമസക്കാർക്ക് പ്രതീക്ഷിക്കാം.

പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയിലും തീരപ്രദേശങ്ങളിലും താപനില കുറയുമെന്നാണ് കണക്കുന്നത്. പകൽസമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശുകയും ചെയ്യും. ചില സമയങ്ങളിൽ പ്രത്യേകിച്ച് കടലിന് മുകളിലൂടെ ശക്തമായ കാറ്റ് കരയിലേക്ക് അടിക്കാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റ് വീശാൻ കാരണമാവുകയും ചെയ്യും.

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ 20 ഡിഗ്രി സെൽഷ്യസായി കുറയും. അതേസമയം ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.