അബുദാബി: വരും വർഷങ്ങളിൽ യുഎഇക്ക് കയറ്റുമതിയിൽ വൻവളർച്ച നേടാനാകുമെന്ന് റിപ്പോർട്ട്. പ്രതിവർഷം ശരാശരി 5.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വളർച്ച തുടർന്നാൽ യുഎഇയുടെ കയറ്റുമതി വരുമാനം 2030ഓടെ 2 ലക്ഷം കോടി ദിര്‍ഹം (ഏകദേശം 44 ലക്ഷം കോടി രൂപ) ആയി ഉയരും.
യുഎഇയുടെ വളർച്ച ഇന്ത്യക്കും നേട്ടമാകും. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നിലയിലുള്ള നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാർട്ടേഡ് റിപ്പോർട്ട്. എന്നാൽ കയറ്റുമതിയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കുക തുർക്കി, സിംഗപ്പൂർ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാകും.
2030ഓടെ ഇന്ത്യയിലേക്കുള്ള യുഎഇയുടെ കയറ്റുമതി 26,500 കോടി ദിര്‍ഹമാകുമെന്നാണ് (5.93 ലക്ഷം കോടി രൂപ) സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ വിലയിരുത്തല്‍. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ശരാശരി 8.2 ശതമാനം വളര്‍ച്ചയോടെ 22,050 കോടി ദിര്‍ഹവുമാകും (4.95 ലക്ഷം കോടി രൂപ).
Comments are closed for this post.