2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പെരുന്നാൾ ആഘോഷിക്കാം, പക്ഷേ നിയമലംഘനം വേണ്ട: യുഎഇയിൽ സുരക്ഷ ശക്തമാക്കി

ദുബായ്:∙ചെറിയ പെരുന്നാൾ പടിവാതിലിൽ എത്തിനിൽക്കേ സുരക്ഷ ശക്തമാക്കി യുഎഇ. പെരുന്നാൾ തിരക്ക് മുന്നിൽ കണ്ടാണ് വിവിധ എമിറേറ്റുകളിലെ സുരക്ഷ വർധിപ്പിച്ചത്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആഘോഷ വേളയിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചു.

സുരക്ഷയുടെ ഭാഗമായി ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കും. പാർക്ക്, ബീച്ച്, തീം പാർക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാൾ ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ബീച്ചുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാർഡുകളുടെയും സാന്നിധ്യമുണ്ടാകും.

ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെ മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം ഉണ്ടാകും. നിയമലംഘനം നടത്തുന്നവരെ പിടികൂടി ശക്തമായ ശിക്ഷ നൽകും.

വാഹനമോടിക്കുന്നവർ നിയമം കൃത്യമായി പാലിക്കണം. അശ്രദ്ധമായി വാഹനമോടിക്കുക, ശബ്ദ മലിനീകരണമുണ്ടാക്കുക, അമിതവേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും. റോഡ് മുഴുവൻ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിയമം പാലിച്ചും വേഗം കുറച്ചും വാഹനം ഓടിക്കണം. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുകയും വേണം.

അതേസമയം, ആഘോഷങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ അവയെ നേരിടാനും യുഎഇ തയ്യാറായിട്ടുണ്ട്. അപകടത്തിൽപെടുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. uae eid security

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.