2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എ.ഇയില്‍ പെരുന്നാളിന് കൊവിഡ് പ്രോട്ടോകാള്‍

ദുബൈ: യു.എ.ഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ഈദ്ഗാഹില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധം. അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസും വേണം. ഒരു മീറ്റര്‍ സാമൂഹിക അകലം പാലിച്ചാണ് നമസ്‌കാരത്തിന് നില്‍ക്കേണ്ടത്.

പള്ളിക്ക് പുറത്തോ, അകത്തോ കൂട്ടംകൂടി നില്‍ക്കാനും അനുവദിക്കില്ല. ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കാണം. ഈദ് ഖുതുബയും നമസ്‌കാരവും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. നമസ്‌കാരത്തിന് സ്വന്തം മുസല്ലകളോ, ഡിസ്‌പോസിബിള്‍ മുസല്ലകളോ ഉപയോഗിക്കണം.

ഈദ്ഗാഹിന്റെ കവാടങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ പൊലിസും, സന്നദ്ധപ്രവര്‍ത്തകരുമുണ്ടാകും. ഇമാമും സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കണം. ഈദ് സമ്മാനങ്ങള്‍ കൈമാറാന്‍ ഇലക്ട്രോണിക് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും പ്രോട്ടോകോള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.