ദുബായ്: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഖത്തര്‍ എംബസി ആക്രമിച്ചതിനെ യുഎഇ ശക്തമായി അപലപിച്ചു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങള്‍ക്കും ചാര്‍ട്ടറുകള്‍ക്കുമനുസൃതമായി ഡിപ്‌ളോമാറ്റിക് മിഷനുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യുഎഇ വിദേശ കാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ക്രിമിനല്‍ പ്രവൃത്തികളില്‍ കടുത്ത ഭാഷയില്‍ യുഎഇ അപലപിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സുഡാനിലെ വെടിനിര്‍ത്തല്‍, രാഷ്ട്രീയ ചട്ടക്കൂടിലേക്കും സംഭാഷണത്തിലേക്കും മടങ്ങിവരല്‍, സ്ഥിരതയും സുരക്ഷയും രാജ്യത്ത് വീണ്ടെടുക്കല്‍ എന്നിവ അതീവ പ്രാധാന്യമുള്ളതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.