2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അൽ അഖ്‌സയിൽ തീവ്രവാദി ആക്രമണം; അപലപിച്ച് യുഎഇ

അൽ അഖ്‌സയിൽ തീവ്രവാദി ആക്രമണം; അപലപിച്ച് യുഎഇ

അബുദാബി: ഇസ്റാഈൽ പൊലിസിന്റെ സംരക്ഷണയിൽ അൽ അഖ്‌സ മസ്ജിദ് മുറ്റത്ത് തീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ ശക്തമായി അപലപിച്ച് യുഎഇ. അൽ അഖ്‌സ പള്ളിക്ക് പൂർണ സംരക്ഷണം നൽകണമെന്നും അവിടെ നടക്കുന്ന ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ തടയുകയും വേണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി.

സംഭവത്തിൽ ഇസ്റാഈൽ അധികൃതരുമായി ബന്ധപ്പെട്ട മന്ത്രാലയം മേഖലയിലെ സംഘർഷവും അസ്ഥിരതയും വർദ്ധിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പ്രമേയങ്ങൾ ലംഘിക്കുന്നത് കൂടുതൽ ഭീഷണികൾക്കും പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്നും യുഎഇ ചൂണ്ടികാണിച്ചു.

കൂടാതെ, മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.