2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചൂടിന് ഇന്ന് അല്പം ആശ്വാസം; യുഎഇയിൽ രാവിലെയും രാത്രിയും മൂടൽമഞ്ഞ്

ചൂടിന് ഇന്ന് അല്പം ആശ്വാസം; യുഎഇയിൽ രാവിലെയും രാത്രിയും മൂടൽമഞ്ഞ്

അബുദാബി: യുഎഇയിൽ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

ഇന്ന് അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. ഈ എമിറേറ്റുകളിൽ യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഈ വേനൽക്കാലത്ത് യുഎഇയിലെ താപനില കഴിഞ്ഞ ദിവസം ആദ്യമായി 50 ഡിഗ്രി സെൽഷ്യസ് കടന്നു.

ശനി (ജൂലൈ 15), ഞായർ (ജൂലൈ 16) എന്നിങ്ങനെ തുടർച്ചയായി രണ്ട് ദിവസങ്ങളിലായി അബുദാബിയിലെ ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) 50.1 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.

ഇന്ന് തെക്കുകിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ 10 – 25 വേഗതയിൽ നിന്ന് 35 കി.മീ/മണിക്കൂർ വേഗതയിലേക്ക് കാറ്റ് എത്തും. അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിലും ഒമാൻ കടലിൽ മിതമായും പ്രക്ഷുബ്ധമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.