2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; രാത്രിയിൽ മഞ്ഞ് പെയ്യും

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; രാത്രിയിൽ മഞ്ഞ് പെയ്യും

ദുബൈ: യുഎഇയിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. കാറ്റ് ശക്തമായി ഉള്ളതിനാൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മിക്ക ഇടങ്ങളിലും ഇന്നത്തെ കാലാവസ്ഥ ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.

പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകും. ഇത് പൊടിക്കാറ്റിന് കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം.

രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിൽ അടുത്ത ദിവസം രാവിലെ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്ത് ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടിയ താപനില പരമാവധി 43 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.