2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്

അബുദാബി: രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ താമസക്കാർക്ക് ഉച്ചയോടെ മഴ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കോട്ട് ചില സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതാണ് മഴക്ക് കരണമാവുകയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു.

ഇന്ന് രാത്രിയിലെ കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ബുധനാഴ്ച രാവിലെ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

ഇന്നത്തെ ദിവസം നേരിയതോ മിതമായതോ ആയ കാറ്റ് കാണും. കാറ്റ് ഇടയ്‌ക്കിടെ ശക്തമാകും. രാജ്യത്തെ ഇന്നത്തെ കൂടിയ താപനില പരമാവധി 40 ഡിഗ്രി സെൽഷ്യസിൽ എത്തും. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസായി കുറയും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.