2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്നും മഴക്ക് സാധ്യത; ഈ പ്രദേശങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തണം

യുഎഇയിൽ ഇന്നും മഴക്ക് സാധ്യത; ഈ പ്രദേശങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തണം

അബുദാബി: കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ യുഎഇയിൽ ഇന്നും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും സംവഹന മേഘങ്ങൾ രൂപം കൊള്ളുന്നതായി നാഷണൽ സെന്റർ ഫോർ മെറ്റിരിയോളജി അറിയിച്ചു. ഇതാണ് മഴ പെയ്യാൻ കാരണമാകും. ഈ പ്രദേശങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തണം

യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. അബുദാബിയിലും ദുബൈയിലും താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തും. രണ്ട് എമിറേറ്റുകളിലും യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.

രാജ്യത്തിന്റെ മിക്കയിടത്തും നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. ഇത് പലപ്പോഴും പൊടിക്കാറ്റ് വീശാൻ ഇടയാക്കും.

   

അതേസമയം, അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ ഒമാൻ കടലിൽ മിതമായതോ ആയിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.