2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.എ.ഇ മന്ത്രിസഭയിൽ മാറ്റം; നിർമിത ബുദ്ധി വകുപ്പിൽ ഉൾപ്പെടെ പുതിയ മന്ത്രി

ദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. സാമൂഹിക വികസനം, സാംസ്കാരിക, യുവജനകാര്യം, നിർമിത ബുദ്ധി വകുപ്പ് തുടങ്ങിയ വകുപ്പുകളിലാണ് മന്ത്രിമാരെ നിയമിച്ചത്. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ മന്ത്രിസഭാ മാറ്റത്തിന് അംഗീകാരം നൽകി.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്​. ഷമ്മ ബിൻത്​ സുഹൈൽ അൽ മസ്​റൂയിയെ സാമൂഹിക വികസന മന്ത്രിയായി നിയമിച്ചു.

സാലിം ബിൻ ഖാലിദ്​​ അൽ ഖാസിമി സാംസ്കാരിക, യുവജനകാര്യ മന്ത്രിയാകും. കാബിനറ്റ്​ സെക്രട്ടറി ജനറലായ മർയം ബിൻത്​ അഹ്​മദ്​ അൽ ഹമ്മദിയെ സഹമന്ത്രിയായി നിയമിച്ചു. നിർമിത ബുദ്ധി വകുപ്പ്​ മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക്​ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി.

കോംപറ്റീറ്റീവ്​നെസ്​ കൗൺസിൽ ചെയർമാനായി അബ്​ദുല്ല നാസർ ലൂട്ടയെ നിയമിച്ചു. മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹെസ്സ ബു ഹാമിദിനും നൂറ അൽ കാബിക്കും ശൈഖ്​ മുഹമ്മദ്​ നന്ദി അറിയിച്ചു. ഇരുവരും സഹമന്ത്രിമാരായി മന്ത്രിസഭയിൽ തുടരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.