2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പിടിവിടാതെ കൊവിഡ്; യു.എ.ഇയില്‍ ഇന്ന് ഏഴ് മരണം

541 പേര്‍ക്ക് കൂടി വൈറസ് ബാധ

 

അബൂദാബി: രാജ്യത്ത് ഏഴ് കൊവിഡ് മരണം കൂടി. ഇതോടെ രാജ്യത്തെ മരണസംഖ്യ 89 ആയി. വിവിധ രാജ്യക്കാരായ ഏഴ് പേര്‍ക്കും നേരത്തെ ശ്വാസകോശ സംബന്ധിയായ രോഗമുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 541 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11,380 ആയി ഉയര്‍ന്നു.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കെല്ലാം മതിയായ ചികിത്സ രാജ്യത്ത് ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25,000 കൊവിഡ് ടെസ്റ്റുകളാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് യു.എ.ഇയില്‍ നടത്തിയത്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

28.04.2020 ചൊവ്വ
യു.എ.ഇ

  • പുതിയ കേസുകള്‍: 541
  • ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍: 11,380
  • മരണം: 7
  • ആകെ കൊവിഡ് മരണം: 89
  • രോഗമുക്തര്‍: 91
  • മൊത്തം രോഗവിമുക്തര്‍: 2,181


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News