ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. യു.എ.ഇ എമിറേറ്റ്‌സുകളായ ദുബൈ, അബുദബി, ഷാര്‍ജ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഹജ്ജ് യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഈ വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്കായി വീമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുളളത് ലോകോത്തര നിലവാരമുളള സൗകര്യങ്ങളാണെന്നും, തീര്‍ത്ഥാടകര്‍ തിരികെയെത്തുന്നത് വരെ ഈ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും ഹജ്ജ് കമ്മിറ്റി മേധാവിയായ മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു.
Comments are closed for this post.