2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മനുഷ്യക്കടത്ത് അനുവദിക്കില്ല; നിയമം കര്‍ശനമാക്കി യു.എ.ഇ

ദുബൈ: മനുഷ്യക്കടത്ത് തടയുന്നതിന് രൂപപ്പെടുത്തിയ നിയമം കൂടുതല്‍ ഭേദഗതികളോടെ കര്‍ശനമാക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ഇരകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വിദ്യാഭ്യാസം നല്‍കുന്നതിനും സ്വദേശത്തേക്ക് സുരക്ഷിതമായി മടങ്ങുന്നതിന് സാഹ ചര്യമൊരുക്കുന്നതിനും പുതിയ ഭേദഗതിയില്‍ നിര്‍ദേശമുണ്ട്. അതോടൊപ്പം മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് കര്‍ശനമായ യാത്രാവിലക്ക് അടക്കമുള്ളവ ഏര്‍പ്പെടുത്തുന്നു, പ്രേരണ കുറ്റകരമാക്കുന്നു, സൂത്രധാരകര്‍ക്ക് പിഴ വര്‍ധിപ്പിക്കുന്നു എന്നിങ്ങനെ വിവിധ നടപടികളും പുതുക്കിയ നിയമത്തിലുണ്ട്. യു.എ.ഇ സര്‍ക്കാര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് പ്രകാരം, രാജ്യം മനുഷ്യക്കടത്തിനെ ശക്തമായി നിരോധിക്കുന്നതിനൊപ്പം ഈ പ്രവണത തടയുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

മൂന്ന് മേഖലകളി ല്‍ ഊന്നിയാണ് ഇതിനായി പ്രവര്‍ത്തനങ്ങള്‍ രൂപപെടുത്തിയിട്ടുള്ളത്. മനുഷ്യക്കടത്ത് തടയുക, കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുക, ഇരകള്‍ക്ക് സംര ക്ഷണമൊരുക്കുകയും അന്താരാഷ്ട്ര സഹകരണം ശക് തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണിത്. ഇരകളെ സംരക്ഷിക്കുന്നതിന് രാജ്യത്ത് ഇതിനകം വിവിധ അഭയകേന്ദ്രങ്ങള്‍ അധികൃതര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതുവഴി മനുഷ്യക്കടത്തില്‍പെടുന്നവരെ പുനരധിവസി പ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. കുറ്റ കൃത്യത്തിനെതിരെ ശക്തമായ ബോധവത്കരണവും നടന്നുവരുന്നുണ്ട്. ഫെഡറല്‍ നിയമപ്രകാരം മനുഷ്യ ക്കടത്ത് കുറ്റവാളികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും അഞ്ചുവര്‍ഷം തടവുമാണ് ശിക്ഷ.

മനുഷ്യക്കടത്ത് കളമൊരുങ്ങുന്നത് മിക്കപ്പോഴും ഇരകളുടെ സ്വദേശങ്ങളായതിനാല്‍, കുറ്റകൃത്യം തടയുന്നതി ന് വിവിധ രാജ്യങ്ങളുമായി യു.എ.ഇ ധാരണപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇത്തരം സഹകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. നിയമപരമല്ലാതെ വ്യക്തികളെ രാജ്യത്ത് എത്തിക്കുന്ന പ്ര വണത തടയുന്നതിന് 2007ല്‍ മന്ത്രിസഭ പ്രത്യേക സമിതിക്ക് രൂപംനല്‍കിയിരുന്നു. ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങളില്‍നിന്ന് 18 അംഗങ്ങളാണ് സമിതിയിലുള്ളത്.

Content Highlights:uae against human trafficking


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.