2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാബൂളിലെ ഡ്രോണ്‍ ആക്രമണം ‘ദാരുണമായ പിഴവ്’; കുറ്റം സമ്മതിച്ച് പെന്റഗണ്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണാക്രമണം തങ്ങള്‍ക്ക് പറ്റിയ ഒരു പിഴവായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അമേരിക്ക. പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആക്രമണത്തില്‍ നിഷ്‌കളങ്കരായ പത്തുപേരുടെ ജീവന്‍ പൊലിഞ്ഞതില്‍ സൈനിക ജനറല്‍ കെന്നെത്ത് മക്കന്‍സി മാപ്പുചോദിച്ചു. ഏഴ് കുട്ടികളടക്കം പത്ത് സാധാരണ പൗരന്മാരായിരുന്നു ആഗസ്റ്റ് 29ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തിയ ഐ എസ് ഖൊരാസന്‍ ഭീകരര്‍ക്കുനേരെ യു.എസ്. പ്രത്യാക്രമണം നടത്തുന്നതിനിടെയായിരുന്നു സംഭവം.

യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്രമിച്ചത്. ഐ.എസ് കെ സംഘാംഗങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച കാനുകള്‍ കയറ്റുമ്പോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്‌ഫോടകവസ്തുക്കളാണെന്നു തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിന് കാരണമായത്.

‘കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഈ ഭയാനകമായ തെറ്റില്‍ നിന്ന് പഠിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും’ യു.എസ് പ്രതിരോധ സെക്രട്ടരി ലോയഡ് ഓസ്റ്റിന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.