2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എസ്. കാനഡ അതിര്‍ത്തിയില്‍ നാല് ഇന്ത്യക്കാര്‍ തണുത്തുമരിച്ചു; മരിച്ചവര്‍ പിഞ്ചു കുഞ്ഞടക്കമുള്ളവര്‍, ഏഴുപേര്‍ അവശനിലയില്‍

  • അടിയന്തര ഇടപെടലിന് കേന്ദ്രം നിര്‍ദേശം

വാഷിംഗ് ടണ്‍: യു.എസ്. കാനഡ അതിര്‍ത്തിയില്‍ നാല് ഇന്ത്യക്കാര്‍ തണുത്തു മരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീയും പുരുഷനും കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. കാനഡ അമേരിക്ക അതിര്‍ത്തിയിലാണ് അപകടം. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവര്‍ ഇന്ത്യക്കാരണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന ഏഴുപേരെ അവശനിലയില്‍ കനേഡിയന്‍ പൊലിസ് രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ഞെട്ടിക്കുന്ന വാര്‍ത്താണ് പുറത്തുവന്നിരിക്കുന്നതെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടലിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം അപകട സ്ഥലത്തേക്ക് ഇന്ത്യന്‍ സംഘം പോകുമെന്ന് കനേഡിയന്‍ ഹൈക്കമ്മിഷ്ണര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ നിന്ന് കുറച്ചകലെ മഞ്ഞില്‍പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. അതേ സമയം ഇവരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലിസാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.