2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ട്രംപ് വരുന്നു, വിലക്ക് നീക്കി ഫേസ്ബുക്ക്

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കുന്നു. ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തേക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയിരുന്നത്. ട്രംപിന്റെ വിലക്കു നീക്കിയതായി ബുധനാഴ്ച മെറ്റ അറിയിച്ചു. ട്രംപിന്റെ അക്കൗണ്ടുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റ ഗ്ലോബല്‍ പ്രസിഡന്റ് നിക് ക്ലെഗ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

എന്നാല്‍, മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപ് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും മടങ്ങിവരുന്നതായി ഇതുവരെ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഫേസ്ബുക്കില്‍ 34 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 23 മില്യണും ഫോളേവേഴ്‌സുണ്ടായിരുന്ന ട്രംപ് തന്റെ അഭാവം ഫേസ്ബുക്കിന് നഷ്ടം ഉണ്ടാക്കുമെന്ന് പരിഹസിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.