കോഴിക്കോട്: ബൈക്കില്‍ ടിപ്പറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അഗസ്ത്യന്‍ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകന്‍ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകള്‍ സ്‌നേഹ പ്രമോദ്(14) എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപത്ത് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ലോറിയുടെ ചക്രത്തിന്നടിയില്‍പ്പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.
Comments are closed for this post.