2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണതെന്ന് കരുതുന്ന വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണതെന്ന് കരുതുന്ന വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണെന്ന് കരുതുന്ന വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം സ്വദേശി സെബിന്‍ സജി (19), അനില (16) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരേയും വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായത്.

ശനിയാഴ്ച രാത്രി വെള്ളച്ചാട്ടത്തിന് സമീപത്തു നിന്നും ചെരിപ്പുകള്‍ കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. സമീപത്തു നിന്നും ഇവര്‍ എത്തിയെന്ന് കരുതുന്ന ബൈക്കും കണ്ടെത്തി. നാട്ടുകാരും പൊലിസും അഗ്‌നിശമന സേനയും മണിക്കൂറുകളോളം നടത്തിയ തെരച്ചിലില്‍ 11.45ഓടെ ആണ്‍കുട്ടിയുടെ മൃതദേഹവും അല്‍പസമയത്തിനകം പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഇരുവരും വെള്ളത്തില്‍ കാല്‍വഴുതി വീണതാകാമെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.