കണ്ണൂര്‍: തളാപ്പ് എ.കെ.ജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് ചൗക്ക് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് പുതിയതെരുവിലേക്ക് പോകുകയായിരുന്ന ബൈക്കും മംഗൂരുവില്‍ നിന്ന് ആയക്കരയിലേക്ക് മീന്‍ കയറ്റാന്‍വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മനാഫിനെയും ലത്തീഫിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് ഇരുവരും മരിച്ചിരുന്നു. ബന്ധുക്കള്‍ എത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Comments are closed for this post.