2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളനം: രണ്ട് മലയാളികൾക്ക് അവസരം

അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളനം: രണ്ട് മലയാളികൾക്ക് അവസരം

മലപ്പുറം:സെർബിയന് തലസ്ഥാനമായ ബെല്ഗ്രേഡിൽ 25ന് ആരംഭിക്കുന്ന അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളത്തില് പങ്കെടുക്കാൻ മലയാളികളായ രണ്ട് പേർക്ക് അവസരം.അക്ബറലി ചാരങ്കാവ് (യുഎഇ), ഡോ.നത ഹുസൈന് ( സ്വീഡന്) എന്നിവരാണ് ഇത്തവണ അവസരം ലഭിച്ച മലയാളികള്.ഇന്ത്യയില് നിന്ന് ആകെ നാല് പേർക്കാണ് അവസരം ലഭിച്ചത്.ഇന്റർനെറ്റിലെ സൗജന്യ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ അനുബന്ധ സംരഭങ്ങളിലൊന്നാണ് എജ്യുവിക്കി. വിക്കിപീഡിയയക്ക് പുറമെ വിക്കിഡാറ്റ, കോമണ്സ്, വിക്കിഗ്രന്ഥശാല തുടങ്ങിയ സംരഭവങ്ങളില് സേവനം ചെയ്യുന്നവരും വിദ്യാഭ്യാസ രംഗത്തുള്ളവരും പങ്കെടുക്കുന്ന പരിപാടിയാണ് എജ്യുവിക്കി സമ്മേളനം.

സെർബിയയുടെ തലസ്ഥാനമായ ബെല്ഗ്രേഡില് ഇന്ന് മുതല് ഈ മാസം 28 വരെയാണ് പരിപാടി നടക്കുന്നത്.സെക്കണ്ടറി സ്കൂളിലെ വിക്കിഡാറ്റ പ്രവർത്തനങ്ങളെ കുറിച്ച് അക്ബറലിയും നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തില് നത ഹുസൈനും അവതരണം നടത്തും.ഇന്ത്യക്കാരായ നാല് പേർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. അമേരിക്ക ആസ്ഥാനമായി ലാഭച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്റെ സഹകരണത്തോടെ സെർബിയന് യൂസർഗ്രൂപ്പ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ പതിമൂന്ന് വർഷമായി വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിലേക്ക് വിവരങ്ങള് ചേർക്കുന്ന സന്നദ്ധ പ്രവർത്തകനാണ് അക്ബറലി. നിലവില് മലയാളം വിക്കിപീഡിയയില് രണ്ടായിരത്തോളം ലേഖനങ്ങള് ചേർത്ത ഇദ്ദേഹം വിക്കിഡാറ്റയില് ലക്ഷക്കണക്കിന് തിരുത്തലുകളും നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില് വിക്കിമീഡിയയുടെ പ്രയോഗ സാധ്യകളിലാണ് കൂടുതലായും അടുത്തകാലത്തായി വ്യാപൃതനായിട്ടുള്ളത്.


ദുബൈയിലെ അമിറ്റി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം മേധാവിയായി ജോലിചെയ്യുന്ന അക്ബറലി, 2019 ജർമ്മനയില് നടന്ന വിക്കിഡാറ്റ അന്താരാഷ്ട്ര സമ്മേളനം, 2022 ല് ദുബൈയില് നടന്ന വിക്കി അറേബ്യ, കഴിഞ്ഞ മാസം ഹൈദരാബാദില് നടന്ന വിക്കിമീഡിയ ഇന്ത്യ സമ്മേളനം തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്.വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയില് അഹമ്മദ് കുട്ടിയുടെയും മകനാണ്. ഭാര്യ ആയിശ മർജാന,മകൾ ഫാത്തിമ മറിയം.

സ്വീഡനില് മെഡിക്കൽ ഡോക്ടറും ക്ലിനിക്കൽ ന്യൂറോ സയന്റിസ്റ്റുമായ നത 2010-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വൈദ്യശാസ്ത്ര വിദ്യാർത്ഥിയായിരുന്നപ്പോളാണ് തന്റെ വിക്കിപീഡിയ കരിയർ ആരംഭിച്ചത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണെസ് െഎറിസിൽ വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്ന വനിതകളുടെ അന്തർദേശീയ സമ്മേളനം തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില് പങ്കെടുക്കാന് അവസരം ലഭിച്ചിട്ടുണ്ട്.

വിക്കിപീഡിയയിൽ വൈദ്യശാസ്ത്ര വിജ്ഞാനവും വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും പങ്കിടുന്നതിനുമുള്ള സംഭാവനകൾ മാനിച്ച് 2020 ലെ വിമൻ ഇൻ ഓപ്പൺ സോഴ്സ് അക്കാദമിക് അവാർഡ് നതക്ക് ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്ക് മാനേജരായ ഹുസൈന്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷകയായ ജുവൈരിയയുടെയും മൂത്തമകളാണ് നത ഹുസൈൻ, ഭർത്താവ് അൻവർ ഹുസൈന്.

Contents Highlights: two malayalies participate Eduwiki Conference


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.