2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ 2 മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ 2 മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി-ബംഗളുരു ദേശീയപാതയിലുണ്ടായ അപകടത്തിലാണ് അടൂര്‍ സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ റിയാസ് എന്നയാളുടെ നില ഗുരുതരമാണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാര്‍ ആണ് ഇവര്‍. കേരളത്തില്‍ നിന്ന് തിരികെ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയതിനുശേഷം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.