2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ഷക സമരത്തില്‍നിന്ന് രണ്ടു സംഘടനകള്‍ പിന്മാറി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കര്‍ഷക സമരത്തില്‍ നിന്ന് രണ്ടു പിന്മാറി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘതന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) എന്നിവയാണ് സമരത്തില്‍നിന്ന് പിന്മാറിയത്. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചാണ് പിന്‍മാറ്റം.

താങ്ങുവില സംബന്ധിച്ച് ഉറപ്പുലഭിക്കുന്നതിനു വേണ്ടിയാണ് സമരമം നടത്തുന്നത്. പക്ഷേ അത് ഈ രീതിയിലല്ല. രക്തസാക്ഷികളെ സൃഷ്ടിക്കാനോ അളുകള്‍ക്ക് അടി കിട്ടാനോ അല്ലതങ്ങള്‍ ഇവിടെ വന്നത്. ഈ സമരത്തെ മറ്റൊരുരീതിയിലേക്ക് കൊണ്ടു പോവുന്നവരെ പിന്തുണയ്ക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍സംഘതന്‍ നേതാവ്  വി.എം സിങ് പറഞ്ഞു.
രാകേഷ് ടികായത് നേതൃത്വം നല്‍കുന്ന പ്രതിഷേധവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഗാസിപുര്‍ അതിര്‍ത്തിയില്‍ നാടീകയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തില്‍ നിന്ന് പിന്മാറുമെന്ന വി.എം.സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയിലെ തന്നെ ഒരുവിഭാഗം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.
അതേസമയം, സംയുക്ത സമരസമിതി പിളര്‍ന്നതല്ലെന്നും കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടുള്ളവരെ ഒഴിവാക്കിയതാണെന്നുമാണ് മറുഭാഗത്തിന്റെ വാദം. ഇവരെ നേരത്തെ സംയുക്ത സമിതിയില്‍ നിന്നു പുറത്തു നിര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നുവരികയാണ്. ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചും മറ്റു കാര്യങ്ങളും ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് അറിയിക്കും.
അ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക 63 ദിവസമായി സമരമം തുടരുകയാണ് കര്‍ഷകര്‍. അതിനിടെ കേന്ദ്ര സര്‍ക്കാരുമായി 11 തവണ ചര്‍ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാകേഷ് ടികായത്തും വി.എം.സിങും ഉള്‍പ്പടെയുള്ള ഒമ്പതോളം കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരേ പൊലിസ്‌ കേസെടുത്തിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.