
ദുബയ്: കഴിഞ്ഞ മാര്‍ച്ചില്‍ യു.എ.ഇയിലെ പുകയില വ്യാപാര കമ്പനിയില്‍ നിന്ന് അഞ്ച് മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച കേസില്‍ രണ്ട് വിദേശികളെ കോടതി ശിക്ഷിച്ചു. കമ്പനിയില്‍ ജോലിചെയ്തിരുന്ന അക്കൗണ്ടന്റിനെയും ഇയാളുടെ സഹോദരനെയും അഞ്ചു വര്‍ഷത്തെ തടവിനു ശേഷം നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. നഷ്ടപ്പെട്ട തുക ഇരുവരില്‍ നിന്നുമായി ഈടാക്കും.
ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് സ്ഥാപനം. കാഷ്യറെ കബളിപ്പിച്ച് പണം സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ അക്കൗണ്ടന്റ് കൈക്കലാക്കുകയായിരുന്നു. തന്റെ സഹോദരനെ ഉപയോഗിച്ച് ഇതിന്റെ പകര്‍പ്പ് ഉണ്ടാക്കിയാണ് മോഷണം നടത്തിയത്. ഒരു നിക്ഷേപകന് കമ്പനി പര്‍ച്ചേസുകള്‍ക്ക് നല്‍കുന്നതിനായി പണം കൊണ്ടുവരാന്‍ കാഷ്യറോട് ആവശ്യപ്പെട്ടപ്പോഴാണ് പണം നഷ്ടമായത് അറിയുന്നത്. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തിസമയം അല്ലാത്തപ്പോള്‍ രണ്ട് പേര് മുറിയില്‍ കയറിയതായി കണ്ടെത്തി. തുടര്‍ന്നാണ് പോലിസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ പണം സ്വന്തം നാട്ടിലേക്ക് അയച്ചിരുന്നു.
Comments are closed for this post.