2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൂര്‍ക്കം വലിച്ചുറങ്ങി പൈലറ്റുമാര്‍; 37,000 അടി ഉയരത്തില്‍ യാത്ര തുടര്‍ന്ന് വിമാനം

അഡിസ് അബാബ: വിമാനം 37,000 അടി ഉയരത്തില്‍ പറക്കവെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ലാന്റിങ് പിഴച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് ഇ.ടി 343 വിമാനത്തിലെ പൈലറ്റുമാരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തിന് അടുത്തെത്തിയിട്ടും ലാന്റിങ്ങിനായി താഴേക്ക് എത്താതെ 37,000 അടി ഉയരത്തില്‍ യാത്ര തുടരുകയായിരുന്നു.

വിമാനത്തില്‍ നിന്ന് അപായമണി മുഴങ്ങിയപ്പോഴാണ് പൈലറ്റുമാര്‍ ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് 25 മിനിറ്റ് വൈകി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.

മറ്റൊരു വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇറങ്ങിയതെങ്കിലും അപകടങ്ങളൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ന്യൂയോര്‍ക്കില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റുമാര്‍ ഉറങ്ങിപ്പോയി സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.