2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ന്യൂയോര്‍ക്കില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

ന്യൂയോര്‍ക്ക്: നഗരത്തിലെ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അക്രമികള്‍ തല്ലിത്തകര്‍ത്തു. ആറംഗ സംഘം ചുറ്റിക കൊണ്ട് പ്രതിമ തകര്‍ക്കുകയായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഗാന്ധിപ്രതിമയ്ക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. സൗത്ത് റിച്ച്മൗണ്ട് ഹില്ലിലെ തുളസി മന്ദിറിനു മുന്നിലെ ഗാന്ധി പ്രതിമയാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 1.30ഓടെ ആക്രമിക്കപ്പെട്ടത്. തകര്‍ത്ത സ്ഥലത്ത് സ്‌പ്രേ പെയിന്റ് കൊണ്ട് ഹിന്ദിയില്‍ അധിക്ഷേപ പദങ്ങളും കുറിച്ചിട്ടുണ്ട്.

25 മുതല്‍ 30 വയസ് വരെ പ്രായമുള്ളവരാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്നാണ് സൂചന. പിന്നീട് ഇവര്‍ വാഹനങ്ങളില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2020ല്‍ രണ്ട് തവണയാണ് യു.എസില്‍ ഗാന്ധി പ്രതിമ തകര്‍ത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.