വൈക്കം: വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേര്‍ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. വള്ളത്തില്‍ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളായ അഞ്ച് പേരാണ്. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചു. ഉദയനാപുരം കൊടിയാട് പുത്തന്‍തറ ശരത് (33) സഹോദരി പുത്രന്‍ ഇവാന്‍ (4) ആണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
Comments are closed for this post.