2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മംഗളൂരുവില്‍ പൊലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

 

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലിസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മംഗളൂരുവില്‍ പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് വെടിയുതിര്‍ത്ത് പരുക്കേറ്റ രണ്ടുപേര്‍ മരിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുവരെ പ്രാദേശിക കന്നഡ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്ത വന്നിട്ടില്ല.

രണ്ടുപേരെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് നേരത്തെ മംഗളൂരു സിറ്റി പൊലിസ് കമ്മിഷണര്‍ പി.എസ് ഹര്‍ഷ സ്ഥിരീകരിച്ചിരുന്നു. 20 പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.