2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫ്രാന്‍സിലും കാനഡയിലും കത്തിയാക്രമണം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

പാരിസ്: ഫ്രാന്‍സ്, മാര്‍സിലേയിലെ മധ്യധരണ്യാഴി തുറമുഖ നഗരത്തിലുണ്ടായ കത്തി ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയുമുണ്ട്. ഇവിടെ റെയില്‍വ്വേ സ്‌റ്റേഷനിലാണ് ആക്രമണമുണ്ടായത്. അക്രമിയെ പൊലിസ് വെടിവച്ചു കൊന്നു.

അതേസമയം, കാനഡയിലും സമാനമായ ആക്രമണമുണ്ടായി. എഡ്മോണ്‍ഡണിലുണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കുണ്ട്. ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലേക്ക് വാഹനങ്ങളുടെ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വാനിലെത്തിയയാള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിടുകയും കത്തിയാക്രമണം നടത്തുകയുമായിരുന്നു. ആക്രമണം നടത്താനുപയോഗിച്ച വാഹനത്തില്‍ നിന്ന് ഐ.എസിന്റെ പതാക കണ്ടെത്തിയെന്ന് പൊലിസ് അറിയിച്ചു.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.