2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നടുറോഡില്‍ ‘നാടന്‍ തല്ലുമായി’ പൊലിസുകാര്‍; വീഡിയോ വൈറല്‍

പട്‌ന: നടുറോഡില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ പരസ്പരം ഏറ്റുമുട്ടുന്ന പൊലിസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഹാറിലെ നളന്ദയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പൊലിസുകാരില്‍ ഒരാള്‍ പരസ്യമായി കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചാണ് ഇരുവരും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഏറ്റുമുട്ടിയത്. നിരവധി ആളുകള്‍ പൊലിസുകാര്‍ ഏറ്റുമുട്ടുമ്പോള്‍ സംഭവം മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

 


നിങ്ങളെ അധികാരികള്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അവര്‍ ഉദ്യോഗസ്ഥരോട് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട നളന്ദ പൊലീസ്, രണ്ട് ഉദ്യോ?ഗസ്ഥരെയും പൊലീസ് കേന്ദ്രത്തിലേക്ക് അയച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പൊലീസിന്റെ പ്രതികരണം. ‘രണ്ട് ഉദ്യോ?ഗസ്ഥരെയും പൊലീസ് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണ്. അച്ചടക്ക നടപടി സ്വീകരിക്കും’ ട്വീറ്റില്‍ പറയുന്നു.

 

 

Content Highlights:two cops get into an ugly fight in bihars nalanda probe launched


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.