കുവൈത്ത് സിറ്റി: കുവൈത്തിൽ ജലീബ് അൽ ഷവൈഖ് മേഖലയിൽ രണ്ട് കെട്ടിടങ്ങളിൽ തീപിടിത്തം. ചപ്പുചവറുകൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചപ്പുചവറുകൾക്ക് തീപിടിക്കുകയായിരുന്നു. തുടർന്ന് തീ തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കും പടർന്നു. സംഭവത്തിൽ ആളപായമില്ല.
ജലീബ് മേഖലയിൽ തീപിടുത്തമുണ്ടായതായി ആദ്യം വിവരം ലഭിച്ചത് ഫയർഫോഴ്സിന്റെ സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിനാണ്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments are closed for this post.