2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തി​ന്റെ ചുമരിടിഞ്ഞു രണ്ടു ഏഷ്യൻ തൊഴിലാളികൾ മരിച്ചു 

     റിയാദ്: സഊദിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തി​ന്റെ ചുമരിടിഞ്ഞു രണ്ടു ഏഷ്യൻ തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂവരും ഏഷ്യൻ രാജ്യക്കാരാണ്. ജിദ്ദ റുവൈസ് മേഖലയിൽ ഇന്നലെയാണ് അപകടം നടന്നത്. 

സിമൻറ് കട്ടകൾ കൊണ്ടുണ്ടാക്കിയ ചുമരിടിഞ്ഞു  തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ്  കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റയാളെ റെഡ്ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.