ലോകപ്രശസ്തമായ സമൂഹമാധ്യമമായ എക്‌സ് (ട്വിറ്റര്‍) മസ്‌ക്ക് ഏറ്റെടുത്തത് മുതല്‍ നിരവധി പരീക്ഷണങ്ങളാണ് ആപ്പില്‍ നടപ്പാക്കിയിരുന്നത്. ആപ്പിന്റെ പേര് എക്‌സ് എന്നാക്കി മാറ്റിയതായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. എന്നാലിപ്പോള്‍ ഭാവിയില്‍ എക്‌സ് ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരും എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളിപ്പോള്‍ പുറത്ത് വരുന്നുണ്ട്.
സിഎന്‍ബിസി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് വ്യാജ അക്കൗണ്ടുകളും ബോട്ടുകളും തടയുന്നതിന്റെ ഭാഗമായി എക്‌സ് ഉപയോഗിക്കുന്നവര്‍ പ്രതിമാസം ഒരു നിശ്ചിത തുക കമ്പനിക്ക് നല്‍കേണ്ടി വരുമെന്ന് പറയുന്നത്. എന്നാല്‍ തുകയെത്രയെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ എക്‌സുമായി ബന്ധപ്പെട്ട ചില കണക്കുകളും മസ്‌ക് വെളിപ്പെടുത്തി. എക്‌സിന് ഇപ്പോള്‍ 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത്. ട്വിറ്ററിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് താല്‍പര്യപ്പെടുന്നത് എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റ പേര് എക്‌സ് ആക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ പക്ഷിയുടെ ചിഹ്നവും മാറ്റി പുതിയ ലോഗോ സ്ഥാപിച്ചു.
നിലവില്‍ എക്‌സ് പ്രീമിയം എന്ന പേരില്‍ പണം വാങ്ങിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ സേവനം എക്‌സ് നല്‍കുന്നുണ്ട്. എക്‌സ് പ്രീമിയം വരിക്കാര്‍ക്ക് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഉള്‍പ്പടെ അധിക ആനൂകൂല്യങ്ങള്‍ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.
Content Highlights: Twitter will be a paid service for every user, hints Elon Musk
Comments are closed for this post.