2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൂന്നാം ലോക യുദ്ധത്തിലേക്കോ? ഇറാന്‍ കമാന്‍ഡറെ യു.എസ് കൊലപ്പെടുത്തിയതിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്റായി World War III

 

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘാര്‍ഷവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ട്വിറ്ററില്‍ ട്രെന്റായി മൂന്നാം ലോക മഹായുദ്ധമെന്ന ഹാഷ്ടാഗ്. ഇറാന്‍ കമാന്‍ഡറെ യു.എസ് വ്യോമാക്രമണത്തില്‍ വധിച്ചതിനു പിന്നാലെയാണ് World War III എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റായിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയത്. ഇറാഖിനെ യു.എസ് എംബസി ആക്രമിച്ചതിനു മറുപടിയായാണ് നടപടി.

പുതുവര്‍ഷാഘോഷ ദിവസത്തിലാണ് ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ ഇറാന്‍ സായുധസേനയുടെ പിന്തുണയോടെ ആക്രമണം നടന്നത്. ഇതിനു പിന്നാലെ മധ്യപൗരസ്ത്യ ദേശത്തേക്ക് 750 ട്രൂപ്പ് സൈന്യത്തെ അയക്കാനും പ്രതികാര നടപടിയെടുക്കാനും ട്രംപ് ഉത്തരവിടുകയായിരുന്നു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News