ആഡ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പണം നല്‍കിത്തുടങ്ങി ട്വിറ്റര്‍. പരസ്യ വരുമാനത്തില്‍ നിന്നുളള പങ്കാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് പണമായി നല്‍കുന്നത്. സ്‌ട്രൈപ്പ് പേയ്‌മെന്റ് സപ്പോര്‍ട്ട് ചെയ്യുന്ന ആഡ് റെവന്യൂ പ്രോഗ്രാമിലേക്ക് സൈന്‍ ചെയ്തിട്ടുളള ഉപഭോക്താക്കളുമായിട്ടാണ് ട്വിറ്റര്‍ പരസ്യ വരുമാനം പങ്ക് വെക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ മേഖലയിലുളളവര്‍ക്ക് തത്ക്കാലത്തേക്ക് ഈ സേവനങ്ങള്‍ ലഭ്യമാകില്ല.നിലവില്‍ ട്വിറ്റര്‍ തന്നെ തെരെഞ്ഞെടുത്ത് റെവന്യൂ ഷെയറിങ് പ്രോഗ്രാമിലേക്ക് ചേര്‍ത്ത കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാണ് ആപ്പ് അവരുടെ പരസ്യ വരുമാനത്തില്‍ നിന്നും ഒരു ഭാഗം നല്‍കുന്നത്.
ഇത് പ്രകാരം യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ മിസ്റ്റര്‍ ബീസ്റ്റിന് ഏകദേശം 21 ലക്ഷം ഇന്ത്യന്‍ രൂപ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി കണ്ടന്റ് മേക്കേഴ്‌സിന് അഞ്ച് ലക്ഷം രൂപയോളം പ്രതിഫലം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 50 ലക്ഷം ആളുകള്‍ കണ്ട, ട്വിറ്റര്‍ വെരിഫൈഡായ അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ റവന്യൂ ഷെയറിങ് നല്‍കുന്നത്. ഭാവിയില്‍ ഇത് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി വിപുലമായ രീതിയില്‍ അവതരിപ്പിക്കുമെന്ന് ട്വിറ്റര്‍ പ്രസ്താവിച്ചിട്ടുണ്ട്.
Content Highlights:twitter starts sharing revenue for specific users
Comments are closed for this post.