2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരസ്യവരുമാനം കുറഞ്ഞു: ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ ആലോചിക്കുന്നു

വാഷിങ്ടണ്‍: കൂടുതല്‍ പണമുണ്ടാക്കാനുള്ള പുതുവഴികള്‍ തേടി മിനി ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റര്‍. ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് പണം സ്വരൂപിക്കുന്നതിനാണ് ആലോചിക്കുന്നത്. യൂസര്‍ സബ്‌സ്‌ക്രിബ്ഷന്‍ പോലുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്യവരുമാനത്തിന്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ബദല്‍ വരുമാന മാര്‍ഗത്തിലേക്ക് നീങ്ങിയത്.

കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്വിറ്റര്‍ സി.ഇ.എ ജാക്ക് ഡോര്‍സി ഇതുസംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ട്. ചില പരീക്ഷണങ്ങള്‍ ഈ വര്‍ഷം തന്നെ കാണാമെന്ന് ഡോര്‍സി പറഞ്ഞു.

വരുമാനത്തിനായി കമ്പനി പുതിയ വഴി കണ്ടെത്തുന്നുവെന്ന വാര്‍ത്ത വന്നതോടെ ട്വിറ്ററിന്റെ ഓഹരി വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായി. വ്യാഴാഴ്ച മാര്‍ക്കറ്റ് തുറന്നപ്പോള്‍ 4 ശതമാനം വര്‍ധനയാണ് ട്വിറ്ററിന്റെ ഷെയറില്‍ ഉണ്ടായത്.

നിലവില്‍ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ പോലെ ട്വിറ്ററും പരസ്യവരുമാനത്തിലൂടെ മുന്നോട്ടുപോകുന്നത്. ട്വിറ്ററിന്റെ പ്രധാന എതിരാളിയായ ഫെയ്‌സ്ബുക്കും ഈ രീതി തന്നെയാണ് ഉപയോഗിക്കുന്നത്.

കൊവിഡ് മഹാമാരി തന്നെയാണ് ട്വിറ്ററിന്റെ വരുമാനം നഷ്ടത്തിനും പ്രധാന കാരണം. രണ്ടാം പാദത്തില്‍ 562 മില്യണ്‍ ഡോളര്‍ വരുമാനമാണ് ട്വിറ്ററിനുണ്ടായത്. ഇത് കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കുറവാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News