2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വകാര്യവ്യക്തികളുടെ ഫോട്ടോയും വിഡിയയോയും അനുമതിയില്ലാതെ ട്വീറ്റ് ചെയ്യരുത്; സ്വകാര്യതാ നയം പുതുക്കാനൊരുങ്ങി ട്വിറ്റര്‍

ന്യൂഡല്‍ഹി; സ്വകാര്യത നയം പുതുക്കാനൊരുങ്ങി ട്വിറ്റര്‍. സ്വകാര്യ വ്യക്തികളുടെ ഫോട്ടോയോ വിഡിയോയോ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് ടിറ്റര്‍ വിലക്കേര്‍പ്പെടുത്തി.

‘സ്വകാര്യതയും സുരക്ഷയുമുള്ള ടൂളുകള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, നിലവിലുള്ള സ്വകാര്യ വിവര നയം അപ്‌ഡേറ്റ് ചെയ്യുകയാണ്. ഞങ്ങളുടെ നിലവിലുള്ള നയം അനുസരിച്ച്, മറ്റ് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അനുവദനീയമല്ല,’ ട്വിറ്റര്‍ അറിയിച്ചു.

മറ്റ് വ്യക്തികളുടെ ഫോട്ടോകളും വിഡിയോകളും പങ്കുവെക്കുന്നത് അവരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അത് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും ട്വിറ്റര്‍ അറിയിച്ചു.

ചിത്രങ്ങളുടേയും വിഡിയോയുടേയും ദുരുപയോഗം എല്ലാവരെയും ബാധിക്കുന്നതാണെങ്കിലും സ്ത്രീകള്‍, ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് തങ്ങളുടെ വിലയിരുത്തല്‍ എന്നും ട്വിറ്റര്‍ പറഞ്ഞു.

അതേസമയം വ്യക്തികളുടെ ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ സമ്മതപത്രം ആവശ്യപ്പെടില്ലെന്നും എന്നാല്‍ ആരെങ്കിലും ഇതിനെതിരെ പരാതി തന്നാല്‍ നടപടിയെടുക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. അത്തരത്തില്‍ പരാതി വരുന്ന പക്ഷം ചിത്രം പിന്‍വലിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

എന്നാല്‍ പൊതുമണ്ഡലത്തില്‍ സജീവമായ വ്യക്തികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പങ്കുവെക്കുന്നതിന് നയം ബാധകമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.