അരമണിക്കൂറിലധികം സമയം പണിമുടക്കി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍. ടൈംലൈനില്‍ പോസ്റ്റുകള്‍ ലോഡുചെയ്യാനാകാതെയാണ് ട്വിറ്റര്‍ പണിമുടക്കിയത്. പണിമുടക്കിയതോടെ പരാതികളുടെ പ്രവാഹമാണ് ട്വിറ്ററിൽ ഉണ്ടായത്. 10.45ന് ശേഷം ട്വിറ്റര്‍ പ്രവര്‍ത്തന ക്ഷമമായി.
DownDetector.com പറയുന്നതനുസരിച്ച് രാത്രി 10 മണിക്ക് ശേഷം ട്വിറ്ററില്‍ പോസ്റ്റുകള്‍ ലോഡ് ആയിരുന്നില്ല. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ ട്വിറ്റര്‍ പണിമുടക്കിയോ എന്ന് ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. അരമണിക്കൂറിനു ശേഷം 10.45ന് പരാതികൾ പരിഹരിച്ച് വീണ്ടും പ്രവർത്തന ക്ഷമമായി.
ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായെന്ന് 56 ശതമാനത്തോളം പരാതികളാണ് വന്നത്. 37% വെബ്‌സൈറ്റിലും 8% സെര്‍വര്‍ കണക്ഷനിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔട്ട്ട്രാക്കിംഗ് വെബ്‌സൈറ്റ് വെളിപ്പെടുത്തി.
Comments are closed for this post.