
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നടന്നത് ഞെട്ടിക്കുന്ന മാര്‍ക്ക് തട്ടിപ്പെന്ന് സൂചന. രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്വേഡുകള് ഉപയോഗിച്ചാണ് കേരള സര്‍വകലാശാലയിലെ മോഡറേഷന് മാര്‍ക്ക് തട്ടിപ്പ് നടത്തിയത് അന്വേഷണത്തില്‍ കണ്ടെത്തി. മാര്‍ക്ക് രേഖപ്പെടുത്താനായി ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ പാസ്വേഡ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങിനെയാണ് തട്ടിപ്പ് അരങ്ങേറിയത്. കഴിഞ്ഞദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് കൃത്രിമം നടന്നതായും കണ്ടെത്തി. 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നതായാണ് ഇതുവരെ മനസിലായത്.
കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാനമായി കേരള സര്‍വകലാശാല സ്വന്തം നിലയ്ക്കും അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര അന്വേഷണം പൂര്‍ണതോതില്‍ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇതിനായി വിദഗ്ധരടങ്ങുന്ന മൂന്നംഗം സമിതി വിശദപരിശോധന നടത്തും. ആരെല്ലാമാണ് തട്ടിപ്പിന് പിന്നില്‍, എന്തായിരുന്നു ലക്ഷ്യം, ആര്‍ക്ക് വേണ്ടിയാണ് തട്ടിപ്പ്, എത്ര വിദ്യാര്‍ഥികള്‍ക്ക് ഗുണം കിട്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഇവര്‍ ഉത്തരം കണ്ടെത്തേണ്ടത്. വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. ഈ യോഗത്തിലാകും കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുക.
2017 ജൂണ്‍ ഒന്നുമുതല്‍ നടന്ന പരീക്ഷകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. ഒരേ പരീക്ഷയില്‍ പലതവണ മാര്‍ക്ക് തിരുത്തിയതായും വ്യക്തമായി.
Twelve exams at the Kerala Universtiy have manipulated