2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ത്വാഇഫ് എസ്ഐസിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു

ത്വാഇഫ്: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ത്വാഇഫ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന കൗൺസിൽ മീറ്റിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. എസ്.ഐ.സി മക്ക പ്രസിഡന്റ് ഉസ്മാൻ ദാരിമി കരുളായി കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി കരുവാരക്കുണ്ട് അധ്യക്ഷനായിരുന്നു. അബ്ദുൽ അസീസ് റഹ്മാനി റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പുതിയ കമ്മിറ്റി ഭാരവാഹികൾ: ചെയർമാൻ ബശീർ താനൂര്, പ്രസിഡന്റ്: ശരീഫ് ഫൈസി കരുവാരക്കുണ്ട്, ജനറൽ സെക്രട്ടറി: അബ്ദുൽഅസീസ്റഹ്മാനി പെരിന്തൽമണ്ണ, ട്രഷറർ: കുഞ്ഞി മുഹമ്മദ് മേൽമുറി, ഓർഗനൈസിംഗ് സെക്രട്ടറി: അഷ്റഫ് താനാളൂര്, വർക്കിംഗ് സെക്രട്ടറി: അബ്ദുൽ ജബ്ബാർ കരുളായി, വൈസ് പ്രസിഡന്റുമാർ: സൈതലവി ഫൈസി, ശരീഫ് മണ്ണാർക്കാട്, അബ്ദുൽ ഹമീദ് പെരുവള്ളൂര്, സെക്രട്ടറിമാർ: അഹ്മദ് ഹുദവി, അബ്ദുല്ലത്തീഫ് ഫറോക്ക്, അബ്ദുറഹിമാൻ വടക്കഞ്ചേരി, വൈസ് ചെയർമാന്മാർ: അബ്ദുസ്സലാം പുല്ലാളൂര്, അബ്ദുൽ ജലീൽ തോട്ടോളി, മുഹമ്മദലി തെങ്കര, മെമ്പർമാർ: മുനീർ ഫൈസി, സ്വാലിഹ് ഫൈസി, അശ്റഫ് നഹാരി, ഖാസിം ഹവിയ്യ, അ.റസാഖ് അശീറ, ജംശീർ , സുനീർ ആനമങ്ങാട്, സക്കീർ മങ്കട, ഹസൈനാർ മംഗലാപുരം, യൂസുഫ് അൽ ഖുറുമ.

വിവിധ വിംഗുകളുടെ ചെയർമാന്മാരും: കൺവീനർമാരും: ദഅവ: ശാഫി ദാരിമി, ശരീഫ് ഫൈസി, മദ്റസ: സൈതലവി ഫൈസി, അ.സലാം പുല്ലാളൂര്, എഡ്യു: അഹ്മദ് ഹുദവി, റിയാസ് പേരാമ്പ്ര, മീഡിയ: മുനീർ ഫൈസി, അഷ്റഫ് താനാളൂര്, വിഖായ: ബശീർ താനൂര്, റസാഖ് ശിവപുരം, സിയാറ: അ. ജബ്ബാർ കരുളായി, കുഞ്ഞിപ്പ മേൽമുറി, ടാലന്റ്:സുനീർ ആനമങ്ങാട്, ശിഹാബ് ശിഹാർ, റിലീഫ്: അ. ഹമീദ് പെരുവള്ളൂര്, അലി കോതമംഗലം. ചടങ്ങിൽ ഷാഫി ദാരിമി പാങ്ങ് പ്രാർത്ഥന നടത്തി. അബ്ദുൽ അസീസ് റഹ്മാനി പെരിന്തൽമണ്ണ നന്ദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.