ജിദ്ദ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനചാരണത്തിന്റെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ത്വാഇഫ് സമസ്ത ഇസ്‌ലാമിക് സെന്റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. ഇതോടൊപ്പം
സമസ്ത കേരള ജംഇയ്യതുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിക്ക് സ്വീകരണവും നല്‍കി. അഹ്മദ് ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സൈദലവി ഫൈസി അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ഭാരത മണ്ണിന്റെ മഹോന്നതമായ മതേതര മൂല്യങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തി, മതസ്പര്‍ദ്ദകളുടെയും ചേരിതിരിവിന്റെയും വഴി വെട്ടിയ വിദ്വേഷ രാഷ്ട്രീയ വക്താക്കളുടെ കുടിലതകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ ആര്‍ജ്ജവത്തോടെ രാജ്യ രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ തീര്‍ക്കണമെന്ന് നാസര്‍ ഫൈസി പറഞ്ഞു.
കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ് മുഖ്യ അതിഥിയായിരുന്നു. ബശീര്‍ താനൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുല്‍ ജബ്ബാര്‍ കരുളായി ഗാനം ആലപിച്ചു. നാസര്‍ ഫൈസിക്കുള്ള ആദരം സെന്‍ട്രല്‍ കമ്മറ്റിക്ക് വേണ്ടി സൈതലവി ഫൈസിയും, ശിഹാര്‍ ഏരിയക്ക് വേണ്ടി ഹമീദ് പെരുവള്ളൂരും, കര്‍ണാടക എസ് കെ എസ് എസ് എഫിന് വേണ്ടി ഹസൈനാര്‍ മംഗലാപുരവും കൈമാറി. ശാഫി ദാരിമി പാങ്ങ്, സ്വാലിഹ് ഫൈസി കൂടത്തായി, യാസര്‍ കാരക്കുന്ന്, സക്കീര്‍ മങ്കട, സയ്യൂഫ് കൊടുവള്ളി, അലി ഒറ്റപ്പാലം, അബ്ദുറഹ്മാന്‍ വടക്കാഞ്ചേരി, ജലീല്‍ കട്ടിലശ്ശേരി, അഷ്‌റഫ് താനാളൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അസീസ് റഹ്മാനി പെരിന്തല്‍മണ്ണ സ്വാഗതവും അബ്ദുല്ലത്തീഫ് ഫറോക് നന്ദിയും പറഞ്ഞു.
Comments are closed for this post.