ത്വാഇഫ്: ത്വാഇഫ് കെ എം സി സി 77 ാമത് സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു. സ്വതന്ത്രഇന്ത്യ ആശങ്കകളും പ്രതീക്ഷകളും എന്ന തലക്കെട്ടില്‍ സെൻട്രൽ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന സെമിനാർ സെട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് ഉൽഘാടനം ചെയ്തു. മഹത്തായ സ്വാതന്ത്ര്യ ദിനം, ഇന്ത്യയുടെ ബഹുസ്വരതയും അഖണ്ഡതയും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
തുടന്ന് നടന്ന സെമിനാറില്‍ ഡോ: യാമിനുദ്ദീൻ (ഹൈദരാബാദ്) സ്വതന്ത്രഇന്ത്യ ആശങ്കകളും പ്രതീക്ഷകളും എന്ന പ്രബന്ധം അവതരിപ്പിച്ചു. ഷെയ്ഖ് റഹ്മത്തുള്ള ബാലി (കാശ്മീർ),
കാർത്തികേയൻ രാജഗോപാൽ (തമിഴ്നാട്), മഹ്മൂദ് (തനിമ), അഷ്ഫാക്ക് (ഉത്തർ പ്രദേശ്), അബ്ദുൽ അസീസ് റഹ്മാനി (എസ് ഐ സി), ഡോ: മുസ്തഫ (തമിഴ്നാട്), അജീഷ് പിള്ള (സാസ്കോ), തൽഹത്ത് (ഐ സി എഫ്), ഗൗസ് (ഹൈദരാബാദ്), അൻവർ (ഹൈദരാബാദ്) തുടങ്ങി ത്വാഇഫിലെ മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ സമുന്നതർ പങ്കെടുത്തു.
ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ കോളനി ശക്തികളിൽനിന്ന് രാജ്യം തിരിച്ചുപിടിച്ച മഹാനുഭാവർ അവശേഷിപ്പിച്ച ശാദ്വല തീരം മുന്നിലുള്ളപ്പോൾ നമുക്കും അസ്തമിക്കാത്ത പ്രതീക്ഷകളും പ്രാർത്ഥനകളുമായി സധര്യം മുന്നോട്ട് നീങ്ങാമെന്ന് സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് സാഹിബിന് തമിഴ് കമ്മ്യൂണിറ്റിയുടെ ആദരവ് ഡോ: മുസ്തഫയും കാർത്തികേയൻ രാജഗോപാലും ചേർന്ന് നൽകി.
സലാം പുല്ലാളൂർ, അഷ്റഫ് നഹാരി, മുസ്തഫ പെരിന്തല്‍മണ്ണ, സുനീർ ആനമങ്ങാട്, സക്കീർ മങ്കട, അലി ഒറ്റപ്പാലം, ശിഹാബ് കൊളപ്പുറം, മുഹമ്മദലി തെങ്കര, ജംഷീർ ഐക്കരപ്പടി, റഊഫ് ഫൈസി, ഹാരിസ് തളിപ്പറമ്പ്, ഷബീർ, കരീം കോട്ടക്കൽ തുടങ്ങിയവർപരിപാടിക്ക് നേതൃത്വം നല്‍കി. ത്വാഇഫ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിന് അഷ്റഫ് താനാളൂർ സ്വാഗതവും ബഷീർ താനൂർ നന്ദിയും പറഞ്ഞു
Comments are closed for this post.