2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Election-Update-live കേരളത്തില്‍ മികച്ച പോളിങ്; ബൂത്തുകളില്‍ നീണ്ട ക്യൂ…

 • ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ നടപടി
 • ചിലരുടെ മോഹം തകര്‍ന്നടിയുന്നത് തെരഞ്ഞെടുപ്പിന് ശേഷം കാണാനാകും: പിണറായി

കോഴിക്കോട്: തിരുവനന്തപുരത്തും ചേര്‍ത്തലയിലും വോട്ടിങ് മെഷീനില്‍ ഗുരുതര പിഴവ്. കൈപ്പത്തിയില്‍ വോട്ടു ചെയ്യുമ്പോള്‍ താമര തെളിയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുക്കാനെത്തിയപ്പോള്‍

 

കോവളം ചൊവ്വര 151 ാം ബൂത്തില്‍ കൈപ്പത്തിക്കു ചെയ്യുന്ന വോട്ടെല്ലാം താമരക്കാണ് പതിയുന്നത്. 76 വോട്ടു ചെയ്ത ശേഷമാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. ഇതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു.

ഇ.ടി മുഹമ്മദ് മപ്രം ജി.എം.എൽ.പി.സ്കൂൾ 42 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ചേര്‍ത്തലയിലും സമാന സംഭവമുണ്ട്. കിഴക്കേ 40 എന്‍.എസ്.എസ് കരയോഗം 80 ാം ബൂത്തിലും ട്രൈയലിനിടയിലാണ് ഇതു ശ്രദ്ധയില്‍പെട്ടത്. തിരുവനന്തപുരത്തെ ജില്ലാ കലകടര്‍ ഇതിനെ നിഷേധിച്ചിരിക്കുകയാണ്. ഇതു സാങ്കേതികമായി നടക്കില്ലെന്നാണ് ജില്ലാ കലക്ടര്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ കലകട്‌റുടെ റിപ്പോര്‍ട്ട് സാങ്കേതിക നടപടി മാത്രമാണ്.

എ .കെ ആൻറണി കുടുംബസമേതം ജഗതി എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

നേരത്തെ കേരളത്തിനു പുറത്തും ഇത്തരം സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യമായാണ് കേരളത്തില്‍ ഈ രീതിയില്‍ കൈപ്പത്തിക്കു ചെയ്യുന്നത് താമരക്കു ലഭിക്കുന്നത്.

ബി.ജെ.പിക്കു വോട്ടര്‍മാര്‍ കൂടുതലുള്ള തിരുവനന്തപുരത്തു തന്നെ ഇതു സംഭവിച്ചതില്‍ ദൂരൂഹതയുണ്ട്. വോട്ടിങ് മെഷീന്‍ മാറ്റണമെന്ന് നേരത്തെ തന്ന കോണ്‍ഗ്രസ് ഉള്‍പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു ഈ ആവശ്യത്തെ സാധൂകരിക്കുന്ന നിലയിലാണ് ഇപ്പോള്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നത്.

പ്രശസ്ത സാഹിത്യക്കാരന്‍ ടി.ഡി.രാമകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തി

 

തിരുവനന്തപുരത്ത് വോട്ടിങ് മെഷീന്‍ കുറ്റമറ്റതാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. പുതിയ മെഷീന്‍ വെക്കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിനു വോട്ടു ചെയ്ത ചിലരാണ് ഈ കാര്യം ആദ്യം ശ്രദ്ധയില്‍പെടുത്തിയത്. ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഇവിടെ വോട്ടു ചെയ്തവര്‍ക്കു ഇനി അവസരം ലഭിക്കുമോ എന്ന കാര്യം ഉറപ്പില്ല.

 

 • ചൊവ്വരയില്‍ പുതിയ വോട്ടിങ് യന്ത്രം സ്ഥാപിച്ചു. വോട്ടിങ് സുഗമമായി മുന്നേറുന്നു
 • വോട്ടു ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂര്‍ ചൊക്ലി രാമവിലാസം ഹൈസ്‌കൂളിലാണ് സംഭവം. മോടോളില്‍ വിജയി(64) ആണ് മരിച്ചത്. 
 • പണം എത്ര ഒഴുക്കിയാലും ജയം യു.ഡി.എഫിനായിരിക്കുമെന്നും പൊന്നാനിയില്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും

  ജവഹർ നഗർ എൽ .പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഗവർണർ പി.സദാശിവം,ഭാര്യ സരസ്വതി സദാശിവം

   

 • ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ നടപടിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍.  177 പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
 •  പാലക്കാട്  ജില്ലയില്‍ പോളിങ് തുടങ്ങി രണ്ടര മണിക്കൂര്‍ (ഒമ്പതര വരെ) പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 12.52. ജില്ലയിലെ ആകെ 2197214 വോട്ടര്‍മാരില്‍ ഇതുവരെ 12 നിയോജക മണ്ഡലങ്ങളിലായി 275044 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ഇതുവരെ 145244 പുരുഷ വോട്ടര്‍മാരും 129800 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ജില്ലയില്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ നിലവില്‍ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല. പാലക്കാട് നിയോജമണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്. ഇവിടെ 25481 പേരാണ് വോട്ട് ചെയ്തത്. കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തൃത്താല നിയോജക മണ്ഡലത്തിലാണ്. 19101 പേരാണ് വോട്ട് ചെയ്തത്.
  പാലക്കാട് ലോകസഭ മണ്ഡലത്തില്‍ 13.93 ശതമാനവും ആലത്തൂരില്‍ 12.65 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്.
  നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍, വോട്ടിങ് ശതമാനം എന്നിവ ക്രമത്തില്‍
  തൃത്താല – 19101 – 10.41%
  പട്ടാമ്പി – 21209 – 11.47%
  ഷൊര്‍ണൂര്‍ – 23724 – 12.69%
  ഒറ്റപ്പാലം – 25849 – 12.94%
  കോങ്ങാട് – 22652 – 13.01%
  മണ്ണാര്‍ക്കാട് – 25687 – 13.5%
  മലമ്പുഴ – 28978 – 14.12%
  പാലക്കാട് – 25481 – 14.2%
  തരൂര്‍ – 19396 – 11.84%
  ചിറ്റൂര്‍ – 21604 – 11.95%
  നെന്മാറ – 22270 – 12.07%
  ആലത്തൂര്‍ – 19093 – 11.64%
 •  
 • ക്യൂവില്‍ നിന്ന വോട്ടര്‍ കുഴഞ്ഞു വീണു. കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യുപി സ്‌കൂളില്‍ ക്യൂവില്‍ നിന്ന വോട്ടര്‍ രാജന്‍ (56) കുഴഞ്ഞ് വീണു ഉരുവച്ചാല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 

 • കണ്ണൂരില്‍ 1857 പോളിങ്ങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. പേരാവൂര്‍ പഞ്ചായത്തിലെ നമ്പിയോട് 126ആം നമ്പര്‍ ബൂത്ത് കേളകം പഞ്ചായത്തിലെ 140 ആം നമ്പര്‍ ബൂത്ത് എന്നിവടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചു.

  കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിലെ ബൂത്തില്‍ മേല്‍ക്കൂരയുടെ സീലിംഗ് പൊട്ടി വീണു ക്രമികരണങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായതിനാല്‍ കൂടുതല്‍ നാശനഷ്ടമില്ല. നാട്ടുകാര്‍ താലക്കാലിക ക്രമികരണങ്ങള്‍ ചെയ്ത് ഉപയോഗയോഗ്യമാക്കി.

  കണ്ണൂര്‍ ശ്രീകണ്ഠപുരം കോട്ടൂര്‍ 113 ബൂത്തില്‍ 3 മെഷീന്‍ കേടായതിനാല്‍ 4മത്തെ മെഷീന്‍ എത്തിക്കുന്നു. 

 • തിരുവനന്തപുരത്ത് മികച്ച പോളിങ്; ആദ്യ മൂന്നു മണിക്കൂറില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 18.75 ശതമാനം പേര്‍

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.