2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിജെപിയുടെ അവഗണനയില്‍ പ്രതിഷേധം: തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും

കൊച്ചി: ബി.ജെ.പിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജിസന്നദ്ധത അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തോല്‍വിയ്ക്ക് പിന്നാലെയാണ് തീരുമാനം.

ബിജെപിയുടെ അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. അതേസമയം, 2016ലിനെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വോട്ടുകളുടെ കുറവാണ് ബിഡിജെഎസിന് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയ്ക്ക് പുറമേ ഏകപക്ഷീമായി സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കി എന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍. അതിനിടെ പാര്‍ട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടു മറിച്ചു എന്ന ആരോപണവും ബിഡിജെഎസ് ഉയര്‍ത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.